2012, ഡിസംബർ 3, തിങ്കളാഴ്‌ച

[ഈ blog യഥാര്‍ഥ ജീവിതത്തിലെ ചില നേര്‍കാഴ്ചകള്‍ മാത്രം ,,ആണ്] -സനീഷ്



തേക്ക്‌മരങ്ങല്ല്കിടെയിലൂടെ ബസ് പതുക്കെ നീങ്ങുകയാണ് അസ്തമയസുര്യന്‍ മരങ്ങല്ല്കിടയിലൂടെ ഇടക്ക് മുഖം കാണിക്കുന്നു ...അതെ...ഇതാണു പാലക്കാട്‌, ‘കരിമ്പനകള്‍ കാവല്‍ നില്ക്കു ന്ന പാലക്കാട്'', വീശിയടിക്കുന്ന തണുത്ത കാറ്റ്.. ഉള്ളില്‍ കുളിര്‍ കോരിയിടുന്നു ,,,,വലിയ മലനിരകള്‍ നിറഞ്ഞ ,,,,നീണ്ട പാതയോരത്തെ ഒരു വിജനമായ സ്റ്റോപ്പ്‌,ല്‍ വണ്ടി നിന്നു.... ബസ്സ്‌,ല്‍ നിന്നിറങ്ങിയ ഞാന്‍ രവി പറഞ്ഞ വഴികളിലൂടെ നടന്നു .. 2kl ഉള്ളു വഴിയിലൂടെ നടന്നു ,,ഞാന്‍ രവി പറഞ്ഞ ഗ്രാമത്തിലെത്തി ...സുന്ദരമായ ഗ്രാമം ...ചെമ്മണ്പാതയുടെ ഇരുവശവും ,,നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയല്‍ വരമ്പുകള്‍ ... വരമ്പുകളില്‍ പണിയെടുക്കുന്ന കര്ഷകകര്‍ ......പുല്ല് തിന്നാന്‍ കെട്ടിയിരിക്കുന്ന പശുക്കള്‍ ,,,,,,എവിടെനിന്നോ ,,വന്നു എവിടെക്കോ പറന്നു പോകുന്ന ,,പക്ഷികളും... തിരി താഴുന്ന സുര്യന്റെ ,,മങ്ങിയ കിരണങ്ങള്‍ ,,വയലുകളെ കൂടുതല്‍ സുന്ദരമാക്കുന്നു
പാടത്തിന്റെ നടുവിലൂടെയുള്ള പാതയിലൂടെ ഞാന്‍ നടന്നു. രവിയുടെ അച്ഛന് അസുഖം കൂടുതലാണെന്ന് പറഞ്ഞ് 2 ദിവസം മുന്പ് രവി ലീവ് എടുത്ത് പോരുമ്പോല്‍...ഇത്ര വേഗം അത് സംഭവിക്കുമെന്ന് കരുതിയില്ല ,,,,,'അല്ല ' കരുതിയിട്ടുണ്ടാവണം രണ്ട്‌ തവണ അറ്റാക്ക്‌ കഴിഞ്ഞ ആളല്ലേ ....ഇരുള്‍ വീണ് തുടങ്ങിയിരിക്കുന്നു ...ഈ റബ്ബര്‍ തോട്ടം കഴിഞ്ഞാല്‍ രവിയുടെ വീടെത്തും .....ഒരേ അകലത്തില്‍ വെച്ച് പിടിപിച്ച റബ്ബര്‍ മരങ്ങള്‍ ,അതിര്ത്തി യിലെ കാവല്‍ ഭടന്മാരെ പോലെ കരുത്തു കാട്ടി നില്ക്കു കയാണ് മഴ പെയ്തു നനഞു കുതിര്ന്നക അവയുടെ തടികള്‍ ഭീകരമായി ഇരുണ്ട് നിന്നു 
                         ഓല മേഞ്ഞ ഒരു പഴയ വീട് പഴയ കട്ടുമരങ്ങല്‍ വെച്ചുണ്ടാക്കിയ തുണുകള്‍..എവിടെനിന്നോ വയര്‍ വലിച് .വീടിന്റെ ഒരുമൂലയില് ..പേരിനൊരു ബള്ബും ഒരു മഞ്ഞ വെളിച്ചവും ,,അരണ്ട വെളിച്ചത്തില്‍ ആരോ രവിയെ വിളിക്കാന്‍ പറയുന്നു,,,കുറച്ചകലെ വഴതോട്ടങ്ങള്ക്കും തയ്കള്ക്കും ഇടയില്‍ ചിതയുടെ വെളിച്ചവും പുകയും
ഞാന്‍ അങ്ങോട്ട്‌ നടന്നു. രവി ഒരറ്റത്ത് ചിതയുടെ ,,,,അരികില്‍ നില്കുന്നു ......കുറച്ചു മാറി അമ്മാവന്മാരും, കുഞ്ഞമ്മയും,,,,മറ്റും നില്ക്കുരന്നു ''ആരും വരാനില്ലയിരുന്നു അതുകൊണ്ട് വൈകിക്കണ്ട എന്ന് വിചാരിച്ചു ''......രവിയുടെ വാക്കുകള്‍ കേട്ട് എനിക്കൊന്നു മുളാനേ കഴിഞ്ഞുള്ളൂ....അവനോടെന്തു പറയണമെന്നാലോജിക്കുകയായിരുന്നു ഞാന്‍ ..രാവിലെ പുറപെട്ടതല്ലേ...നീ വാ എന്ന് പറഞ്ഞ് രവി എന്നെ അപ്പുറത്തേക്ക് കൂട്ടികൊണ്ട് പോയി . രവി എപ്പോഴും പറയാറുള്ള അവന്റെ തോട്ടത്തിലെ കൊക്കോ ചെടികളുടെയും ,കുരുമുളക് ചെടികളുടെയും , കറിവേപ്പില മരങ്ങളുടെയും ,,,കാര്യം ഞാനോര്ത്തു ...... വീടിനുമുന്നിലും ചിതയുടെ അരികിലുമായി ഒരു പരന്ന ആള്‍ കൂട്ടം തന്നെയുണ്ട് ,,,വാടകയ്ക്ക് എടുത്തു കൊണ്ട് വന്ന ചുവന്ന കസേരകളെല്ലാം ആളുകള്‍ കയ്യടകിയിട്ടുണ്ട്......ആ പരിസരത്തെ മുഴുവന്‍ ആളുകളും അവിടെയുണ്ട് ,,,,,എല്ലാം ചെറിയ ചെറിയ വീടുകല്‍ മാത്രം ,,ആരോ കൊണ്ടുവന്ന ഒരു ഗ്ലാസ്‌ ഉപ്പിട്ട നാരങ്ങ വെള്ളം കുടിച് ഞാന്‍ രവിയുമായി പറമ്പിലേക്ക് നീങ്ങി നിന്നു കൊക്കോ ചെടികള്ക്കി ടയിലൂടെ ,,പാതിരാവിന്റെ നീലിമയിലൂടെ ,,പച്ചിലകളുടെ രാകറുപ്പ് വകഞ്ഞു മാറ്റി ,,,പുല്ലുകള്ക്കി ടയില്‍ ഇടമുണ്ടാക്കി ഞങ്ങള്‍ അവിടെയിരുന്നു . . കുറേ നേരം രവിയുമായി ....സംസാരിച്ചിരുന്നു അച്ഛന്റെ കാര്യം ,ബന്ധുക്കളുടെ കാര്യം , പിന്നെ എങ്ങുമെതാതേ നില്ക്കു ന്ന വീട് പണിയുടെ കാര്യം ,,,,,,ഇടക്ക് ഉള്ള മൌനം ....സമയത്തെ പിന്നോട്ട് വലിച്ചിരുന്നു
രാത്രിക്ക് നല്ല തണവു അനുഭവപെട്ടപ്പോള്‍ഞാന്‍ ഒരു സിഗരട്ട് ...കത്തിച്ചു. അരണ്ട വെളിച്ചത്തില്‍ ,ചാക്ക് വേലിയുടെ അപ്പുറത്ത് ,,നിന്നു ആരോ രവിയെ വിളിച്ചു. ഞാന്‍ ആ പുല്ലില്‍ കിടന്നു ..കാറ്റു വന്നു പറമ്പിലെ വാഴകള്‍ ,കുരുമുളക് ചെടികള്‍ ,കൊക്കോ ചെടികള്‍ ,കറിവേപ്പില മരങ്ങള്‍, എല്ലാം ഒന്നനങ്ങി , തെങ്ങുകളും ,,കവുങ്ങുകളും ചെറുതായി ഒന്നാടി നീല നിറമുള്ള രാത്രിയകാശതിനു ഒരിടിമിന്നല്‍ ഭൂമിക്കു ഒരു ചാറ്റല്‍ മഴ ,പകലിലെയും സായാഹ്നതിലെയും പോലെ ദൂര്‍ബലമായ ഒരു നീര്‍ വീഴ്ത്തി ,,ഒരു 'തര്‍പണം''' ചിത കെടുത്താന്‍ പ്രാപ്തിയില്ലാത്ത മഴ ആരും നിന്നിടത് നിന്നു മാറിയില്ല . അഗ്നി പ്ൂര്‍ണമായും ദേഹത്തെ ആവാഹിച്ചു കഴിഞ്ഞിരുന്നു . രവിയുടെ അച്ഛന്റെ ആല്മാവിന് മോക്ഷമേകാന്‍ ഞാന്‍ ദൈവത്തോട് പ്രാര്ത്ഥിച്ചു.
കുറേ കഴിഞ്ഞപ്പോള്‍ രവി വന്നു ..വിളിച്ചു മരിച്ച വീട്ടില്‍ കൂടിയിരിക്കുന്നവര്കുള്ള ഭക്ഷണം അടുത്ത വീട്ടിലാണ്‌ ഒരുക്കിയിട്ടുള്ളത് ഓല മേഞ്ഞ ഒരു വീട് കത്തിച്ചു വെച്ചിരിക്കുന്ന മണ്ണെണ്ണ വിളക്ക് ... ''കയറിപോര്'' , അകത്തു നിന്ന് എന്നെ കണ്ട ആരോ പറഞ്ഞു . ചാണക തറയിലേക്കു ഷൂസ് അഴിക്കാതെ കയറാന്‍ എനികൊരു മടി ''ഓ,,, ചെരുപോന്നും അഴിക്കണ്ടാന്നേ ''.,,,,, തിണ്ണയില്‍ കാല് തുടക്കാനായി ഒരു ചാക്ക് വിരിച്ചിരുന്നു. അതില്‍ കാല് തുടച്ചു ഞാന്‍ അകത്തേക്ക് കയറി . ചരമസുസ്രുഷയുടെ ഭാഗമായി മാറികഴിഞ്ഞ അന്ന വിതരണം അകത്തു തുടരുന്നുണ്ടായിരുന്നു മണ്ണെണ്ണ വിളക്കുകള്‍ മഞ്ഞ വെളിച്ചം തരുന്ന മുറിയില്‍
അടുപ്പിച്ചിട്ട രണ്ടു കട്ടിലുകള്‍ അതില്‍ വിരിച്ചിട്ടിരിക്കുന്ന ഒരു പുല്പായയും ബാക്കി ഭാഗത്ത്‌ ചാക്കുകളും അതിലായി അനേകം നിഴലുകള്‍ തല മുട്ടിച്ചിരുന്നു ഭക്ഷണം കഴിക്കുന്നുണ്ട് അകത്തെ മുറിയില്‍ നിന്ന് പാത്രങ്ങള്‍ കൂടി കലരുന്നതിന്റെയും ആഹാര സാധനങ്ങല്‍ ആവശ്യപെടുന്ന കുട്ടികളുടെയും ശബ്ദങ്ങള്‍ ‘ഞാന്‍ ആലോചിച്ചു ,. ചിതയോടുങ്ങിയാല്‍ രവിയുടെ വീട് വീണ്ടും വളരെ സജീവമായി ജീവിച്ചിരിക്കുന്ന നിമിഷങ്ങളിലേക്ക് തിരിച്ചു വരും ഇനി വരും ദിവസങ്ങള്‍ ആഘോഷതിന്റെതാണ് മരണത്തിന്റെയോ ദേഹവിയോഗതിന്റെയോ സന്തോഷമല്ല മറിച്ച്. കൂടിച്ചേരലിന്റെ ,അതിന്റെ സംഘ്യ ബലത്തിന്റെ അറിയാതെ രൂപ പെടുന്ന ഒച്ചയനക്കങ്ങളും ,ബന്ധപെടലുകളും ശാടൃം നിറഞ്ഞ ഭക്ഷണ കൊതി മുതല്‍ നിഗൂഡമായ മൌന വിദ്വേഷങ്ങള്‍ ഇനിയുണ്ടാകും.
''ആരാ, ആരാ ,,ഒരെല വച്ചേ ....വിവാഹവീട്ടിലെന്നപോലെ വിരുന്നുട്ടാന്‍ ധൃതി കയറിയ ,,,ആരോ നിര്ദേ ശിക്കുന്നു . അടക്കിപിടിച്ച ഒച്ചയിലാണെന്ന് മാത്രം. ചോറിനോടൊപ്പം അല്പം മധുരം കുറഞ്ഞ മോര് കറിയും ,അരവയര്‍ കഴിച് ഞാന്‍ പുറത്തെ ,,ഇരുളിലെക്കിറങ്ങി കുറച്ചു മാറി . ആളൊഴിഞ്ഞ ഒരു ബഞ്ചില്‍ ഞാന്‍ ഇടം പിടിച്ചു. വഴിയിലെ വൈദ്യുതി വെളിച്ചത്തില്‍ ഞാന്‍ രവിയുണ്ടോന്നു കണ്ണോടിച്ചു , ഇല്ല കാണുന്നില്ല ,,,എല്ലാ ആവശ്യത്തിനും രവി തന്നെ വേണമല്ലോ ... ചെമ്പില്‍ നിന്ന് വെള്ളം മുക്കിയെടുക്കുന്നതിന്റെയും ,കുല്കുഴിയുന്നതിന്റെയും ശബ്ദങ്ങള്‍ കുറച്ചു മാറി ഒരു മൂല കേന്ദ്രികരിച്ച് ചീട്ടു കളിയുടെ വട്ടവും ഒരുങ്ങിയിട്ടുണ്ട് , മറ്റൊരിടത്ത് ചാരായത്തിന്റെ രഹസ്യ സദ്യ . ശവധാഹത്തിനും മറ്റുമായി എത്തി ചേര്ന്നവരാണ് കനലടങ്ങാന്‍ കാത്തുനില്ക്കുമന്നതിനിടയില്‍ ചീട്ടു കളിയ്ക്കാന്‍ ഇരുന്നത് . മണി പന്ത്രണ്ട് ആകുന്നു ..ഉറക്കം കണ്ണുകളെ തലോടാന്‍ തുടങ്ങിയിരിക്കുന്നു ,,,പിന്നാമ്പുറത്തും അടുക്കളയിലും മറ്റും സ്ത്രികളുടെ അടക്കി പിടിച്ച വര്‍ത്തമാനങ്ങള്‍ ഇപ്പോഴും കേള്ക്കാം ,.ഇറയത്തും,,പുരയിലും, പുല്ലുപായിലും മറ്റും കുട്ടികളും പ്രായമുള്ളവരും ,,,നിദ്രയിലാഴ്ന്നു ,,,കിടക്കുന്നുണ്ട് ..ചിലര്‍ തലയില്‍ തോര്ത്തും കെട്ടി ബീഡിയും വലിച് തണവിനെ ആസ്വദിച്ചിരിക്കുന്നു. ബാഗ് തലയിണയായി വെച്ച് ഞാന്‍ ബഞ്ചില്‍ കിടന്നു 
...നകഷത്രങ്ങള്‍ പോയ്മറഞ്ഞ ആകാശം ,,,മഞ്ഞു വീണു ദുര്ബലലമായ മരങ്ങള്‍ നിലത്തേക്ക് വളഞ്ഞുനില്ക്കുന്നു ...അല്പനേരം മയങ്ങണം , വെളുക്കന്നതിനു മുന്പ് തന്നെ രവിയെ കാണണം . യാത്ര തിരിക്കണം ...നാളെയും ജോലിക്ക് കയറിയില്ലെങ്കില്‍ ............. തണുത്ത പറമ്പില്‍ നിന്നും വീശി വരുന്ന ചന്ദന തിരിയുടെ ഗന്ധം , ചിതയുടെ കനലുകല്കംരികില്‍ വര്ത്തതമാനം പറഞ് ആരെങ്കിലുമൊക്കെ ഇപ്പോഴും ,,,നില്ക്കുന്നുണ്ടാവണം
ഋതുവിന് ശുഭ രാത്രി ...


                                        ബ്ലോഗ് ഞാന്‍ 2 വര്‍ഷം മുന്‍പ്‌ എഴുതിയതാണ് അത്‌ ചില social network ,l ഞാന്‍ publish ചെയ്തിടുണ്ട് എന്നാലും blogger വഴി ഞാന്‍  ഇത്‌  വീണ്ടും പോസ്റ്റ് ചെയുന്നു .by saneesh k s .my nickname(unnidamodar)